വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി.ഇരുവരും ഇടയ്ക്കിടെ റിസോർട്ടില്‍ എത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ റിസോർട്ട് ജീവനക്കാർ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസില്‍ പ്രമോദ്, ഉള്ളിയേരി നാറാത്ത് ബിൻസി എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്നാണു വിവരം. പ്രമോദിന്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്.പോസ്റ്റ്മോർട്ടത്തിന് ശേഷം തന്നെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.