എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷന്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്നീഷന്‍ തസ്തികയിലേക്ക് ഡി.എം.എല്‍.റ്റി / ബി. എസ്. സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഒ.പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16 ന് രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ – 04935 -296906.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







