ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് അഡ്മിന്മാര് എന്നിവര്‍ക്കായി തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ഏകദിന പരിശീലനം നല്കി. ശൈലി, ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍, ക്യാന്‍സര്‍ കെയര്‍ സ്യൂട്ട്, ജെ.എ.കെ സ്ക്രീനിങ് പോര്‍ട്ടല്‍ സംബന്ധിച്ച പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. എന്‍സിഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ എ. ഇന്ദു അധ്യക്ഷയായ പരിശീലന പരിപാടിയില്‍ ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ പിഎച്ച് അഡ്മിന് കെ. മുത്തു, ഇ -ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനീയര്‍ എ.ആര് ഷിന്റോ എന്നിവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്