ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്.
പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് തമിഴ് കവി രാജ് കുമാർ സമ്മാനിക്കും.
ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സ്റ്റെല്ല മാത്യുവയനാട് ഫാ.ജി.കെ.എം.ഹൈസ്കൂളിലെ അധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതി വരുന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







