ഈ മാസം 15ന് ജില്ലയിൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഇന്ന് കൽപ്പറ്റയിൽ എ.ഡി.എമ്മുമായി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിച്ചത്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







