വെള്ളമുണ്ട ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ പീച്ചംങ്കോട് ക്വാറി, പീച്ചംങ്കോട് ബേക്കറി, കുണ്ടോണിക്കുന്ന്, കാപ്പുംചാല് ട്രാന്സ്ഫോര്മര് പരിധയിലും ദ്വാരക-പുലിക്കാട് റോഡിലും നാളെ (ജനുവരി 14) രാവിലെ 8.30 മുതല് വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്ണമായോ ഭാഗികമായോ മുടങ്ങുമെന്ന അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







