പുൽപ്പള്ളി വടാനക്കവലയിൽ ബൈക്ക് വർക്ക് ഷോപ്പ് കത്തിനശിച്ചു. തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് വർക്ക് ഷോപ്പിന് തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഓടിട്ട കെട്ടിടവും അഞ്ച് ബൈക്കുകളടക്കം വർക്ക് ഷോപ്പിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണമായി കത്തിനശിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്