മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് ബഹു : വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ എൻ.ഡി.പി.എസ് ) ജഡ്ജ് വി. അനസ് 12 വർഷം തടവും 120000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2020 ജൂൺ മാസത്തിൽ ഇയാളുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നതും. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ജി രാജ്‌കുമാർ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർമാരായ ഇ. വി ലിജീഷ്
എം. ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം
നിങ്ങള്ക്ക് മുൻകാലങ്ങളില് സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്, ഇപ്പോള് വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച