സ്കൂളിലെ വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

തിരുവനന്തപുരം:
കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കള്‍ക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ നിന്ന് നേരിട്ട് ഈ ആപ്പിലൂടെ അറിയാനാവും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണം ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നത്. ഇതിനൊപ്പം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ കൂടി സമ്പൂർണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ‘സമ്പൂര്‍ണ’ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇതനുസരിച്ച്‌ തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ‘സമ്പൂര്‍ണ പ്ലസ്സില്‍’ കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പമാണ് ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പിലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. സമ്പൂര്‍ണ പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും Parent റോള്‍ സെലക്‌റ്റ് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ Signup ചെയ്യണം. കുട്ടിയെ സ്കൂളില്‍ ചേർക്കുമ്പോള്‍ സമ്പൂർണയിലേക്ക് നല്‍കുന്ന രക്ഷിതാവിന്റെ മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത് അതിനാല്‍ മൊബൈല്‍ നമ്പർ കൃത്യമായി സമ്പൂർണയില്‍ ഉള്‍പ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്. രക്ഷിതാവിനുള്ള ലോഗിനില്‍ യൂസര്‍ നെയിമായി മൊബൈല്‍ നമ്പറും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ആ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകര്‍ത്താവിനും അധ്യാപകര്‍ക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ മിക്ക സ്കൂളുകളും സമ്പൂര്‍ണ പ്ലസ്സില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സിഇഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-സ്വകാര്യതാ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ പ്ലസ്-ല്‍ ഒരുക്കിയിട്ടുണ്ട്.

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

ജനറല്‍ മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവിന് കീഴിലെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത യോഗ്യതയും ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.