മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ്റെ ഓഫീസിലേക്ക് അക്കൗണ്ടൻറ് കം ഐടി അസിസ്റ്റൻറിനെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10.30 ന് വയനാട് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. കൊമേഴ്സിൽ ബിരുദവും പി ജി ഡി സി എ യുമാണ് യോഗ്യത. തൊഴിലുറപ്പിൽ പരിചയമുള്ളവർക്ക് മുൻഗണന യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി