
വിജയക്കുതിപ്പ് തുടര്ന്ന് ബാഴ്സലോണ; കോപ്പ ഡേല് റേയില് ക്വാർട്ടർ ഫൈനലില്
കോപ്പ ഡെല് റേയില് തകര്പ്പന് വിജയത്തോടെ ബാഴ്സലോണ ക്വാർട്ടർ ഫൈനലില്. രണ്ടാം ഡിവിഷന് ക്ലബ്ബായ റേസിങ് സാന്റാന്ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സയ്ക്ക് വേണ്ടി ഫെറാന് ടോറസും ലാമിന് യമാലും വലകുലുക്കി.







