തിരുവനന്തപുരം:
സ്ത്രീകളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണനയെന്നും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രത്തിന് കേരളത്തോട് വല്ലാത്ത വിപ്രതിപത്തിയാണ്. കേന്ദ്രത്തിന്റെ അത്തരം നിലപാടിനോട് കോണ്‍ഗ്രസിന്റെ നയമെന്താ..? നാടിന്റെ വികസനത്തെ ഇല്ലാതാക്കാൻ ബിജെപിയുടെ ബിടീമായാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവർത്തനം. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച എല്‍ഡിഎഫ് സർക്കാർ, അതിനായി പ്രത്യേക കമ്പനി രൂപീകരിച്ചപ്പോള്‍ അതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കിഫ്ബിയെ നശിപ്പിക്കാനും ആസൂത്രിതമായി ശ്രമം നടന്നുവരികയാണ്. കിഫ്ബി വായ്പകളുടെ പേരില്‍ കേന്ദ്രം കേരളത്തിനുള്ള വായ്പാ പരിധി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ്. വർഗ്ഗീയതയെ നേരിടാൻ മതനിരപേക്ഷതകൊണ്ടേ കഴിയൂ. ഭൂരിപക്ഷ വർഗ്ഗീയതയുടെ പേരിലുണ്ടായ ആക്രമണങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയായത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഭൂരിപക്ഷ വർഗ്ഗീയത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതയെ നേരിടാൻ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആയുധ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തുനിഞ്ഞത് ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് പ്രോത്സാഹനമേ ആയിട്ടുള്ളൂ. ഒരു വർഗ്ഗീയതയും നാടിന് നല്ലതല്ല. ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാല്‍ കൂരിരുട്ടാകും ഫലം. ഇരുട്ടിനെ നേരിടാൻ വെളിച്ചം വേണം. വർഗ്ഗീയതയെ നേരിടാൻ മതനിരപേക്ഷതയ്ക്കേ കഴിയൂ. ഇപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങളെല്ലാം മുമ്പ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു. വർഗ്ഗീയതുമായി കോണ്‍ഗ്രസ് സമരസപ്പെട്ടതാണ് അതിന്റെ കാരണം.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






