ജനുവരി 15 ; പാലിയേറ്റീവ് ദിനം

ജനുവരി 15 കേരള പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളേയും പോലെ തന്നെ പാലിയേറ്റീവ് കെയറിനും പ്രസക്തി വർധിച്ചുവരുന്ന ആതുര ഭ്രമയുഗത്തിലെ കരുതലുകളിലൊന്നായിരിക്കുന്നു ഇപ്പോള്‍ കേരളത്തിലെ സാന്ത്വന പരിചരണരംഗം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിചരണം എന്നതാണ് സര്‍ക്കാര്‍ നയം. വേദന അനുഭവിക്കുന്നവരെ പരിചരിക്കുന്നതിനുള്ള മനസ് സമൂഹത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അളവുകോലാണ്. കിടപ്പുരോഗികള്‍, വീട്ടില്‍ തന്നെയുള്ളവര്‍, മുഴുവന്‍ സമയവും സഹായവും പരിചരണവും ആവശ്യമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. സര്‍ക്കാര്‍ മേഖലയിലുള്ള 1,142 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുമ്പോഴും വേദനാഹരണവും സാന്ത്വന രോഗീ ദുരിത പരിചരണവും ഇന്നും പൂര്‍ണമല്ല. കിടപ്പുരോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിന് 20,000 ജനസംഖ്യയുള്ള പ്രദേശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ഹോം കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന പുതുക്കിയ പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തേജോമയമാക്കും. തകര പൊടിയുന്നതു പോലെ മുളച്ചുപൊന്തുന്ന സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് തടയിടാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ-ബ്ലോക്കുതല സംവിധാനങ്ങള്‍ വരും. വീടുകളില്‍ മെഡിക്കല്‍ നേഴ്‌സിങ് നല്‍കുന്ന അഞ്ഞൂറോളം സന്നദ്ധ സംഘടനകളുണ്ട്. പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച്‌ ടെലി മെഡിസിന്‍ സംവിധാനം ഇതിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അന്തസോടെ മരണം, വേദനാഹരണം എന്നിവ പാലിയേറ്റീവ് കെയറിന്‍റെ അവിഭാജ്യ ഭാഗമാണെങ്കിലും ഇതിന്‍റെ പ്രായോഗിക ലഭ്യത ഇവിടെ വളരെ കുറവാണ്. മരണം എങ്ങനെയാവണമെന്ന അഭിലാഷം മരണസമയം വരെ മനസിലുമുണ്ടാകാം. ജനനത്തിന്‍റെ അന്തസ് മരണത്തിനുണ്ടോ..? അന്തസോടെയുള്ള ജീവിതം എന്തേ സൗകര്യപൂര്‍വം തമസ്‌ക്കരിക്കപ്പെടുന്നു. ഐസിയുവിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും ശീതീകരണവും വെന്‍റിലേറ്ററുമൊക്കെ മാറ്റിയാല്‍ തീരുന്നതാണോ മരണത്തിന്‍റെ അന്തസ്. ഇനി ചികിത്സയില്ലെന്ന് വൈദ്യശാസ്ത്രം കല്‍പ്പിക്കുമ്പോള്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ എങ്ങോട്ടുപോകണം എന്ന തത്രപ്പാട് ക്രൂരമായ നൊമ്പരമാണ്. മരണമെത്തുന്ന നേരം വരെ അന്തസോടെ കഴിയാന്‍ ഇവിടെ ഇന്നുള്ള ബദലുകള്‍ അപര്യാപ്തമാണ്, പാവപ്പെട്ടവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നക്ഷത്ര ആശുപത്രികളിലെ പാലിയേറ്റീവ് ബദലുകള്‍ പാവപ്പെട്ടവന്‍റെ മുന്നില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളാണ്. പാലിയേറ്റീവ് രോഗികള്‍ക്ക് വേദനാഹരണത്തിനുള്ള ഉപാധികള്‍ മെഡിക്കല്‍ കോളേജുകളില്‍ പോലുമില്ല എന്നതാണ് ദുഃഖസത്യം.

മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ഡി.ഡി.ടി/ ബി.എസ്

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തും

77- മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26 ന് രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി സല്യൂട്ട്

വൈദ്യുതി മുടങ്ങും

മാനന്തവാടി 66 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കെ.വി പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി പേര്യ, തവിഞ്ഞാല്‍, ഫീഡറുകളുടെ പരിധിയില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ

റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനാ (എന്‍.പി.എസ് -നീല, എന്‍.പി.എന്‍.എസ് -വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലൂടെയോ, സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലിലൂടെയോ ഫെബ്രുവരി

സമൃദ്ധി കേരളം ടോപ്പ്അപ്പ് ലോണിന് അപേക്ഷിക്കാം…

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന സമൃദ്ധി കേരളം ടോപ്പ്അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വികസനം, സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10

വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ 2025-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം അച്ചടി വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.