ഒടുവിൽ കടുത്ത നടപടിക്ക് സംസ്ഥാന സർക്കാർ; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.

ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്.

ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയചത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആൻറണിരാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചർച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിർപ്പിന് തുടർന്ന് മാറ്റുകയായിരുന്നു. എന്നാൽ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റുന്നത്. എല്ലാ ചെക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോർ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയിൽ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കുന്നത്. വാഹന നമ്പറുകള്‍ അനുസരിച്ച് ഓണ്‍ ലൈൻ പരിശോധന നടത്തിയാൽ നികുതി അടച്ചിട്ടുണ്ടോ, ഇല്ലയോ എന്നറിയാൻ സാധിക്കും. നികുതി അടയ്ക്കാത്ത വാഹനകളെ വഴിയിൽ തടഞ്ഞ് പരിശോധന നടത്താനും നികുതിയില്ലെങ്കിൽ പിഴ വാങ്ങാനുമുള്ള രീതിയിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോ‌ടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ

റേഷൻ അറിയിപ്പ്

📢2025 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 📢2025 ഡിസംബർ മാസത്തിൽ, ലഭ്യതയ്ക്കനുസരിച്ച്, വൈദ്യുതി ഉള്ള വീടുകളിലെ AAY, PHH കാർഡുകൾക്ക് 1 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഉള്ള വീടുകളിലെ

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബർ 3) രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി

ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ

കൽപ്പറ്റയിൽ ഇനി പൂക്കാലം

വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി

കെഎന്‍എം മദ്രസ സര്‍ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം

കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.