കുപ്പാടിത്തറ: സ്പിക് മാക്കേ ചാപ്റ്റർ വയനാടിന്റെ നേത്യത്വത്തിൽ കുപ്പാടിത്തറ SALP സ്കൂളിൽ അനുഗ്രഹീത കലാകാരി ദീപ്തി പാരോൾ ഭരതനാട്യം അവതരിപ്പിച്ചു.ഇന്ത്യൻ ശാസ്ത്രീയ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് സ്പിക് മാക്കെ ലക്ഷ്യമിടുന്നത് .ഭരതനാട്യം അവതരിപ്പിക്കുകയും അതിന്റെ ലഘു പാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.കൂടാതെ കുട്ടികളെ കൊണ്ട് നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ചത് കുട്ടികളിൽ ന്യത്തത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കാനിടയായി.
ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ , മഞ്ജുഷ തോമസ്, കോഡിനേറ്റർ ശ്രീലക്ഷ്മി, വിദ്യാർഥികളായ ഇവാന സാറ ഷൈജു, മുഹമ്മദ് ഷമീൽ അനൻജയ് കൃഷ്ണ വി വി എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്