മീനങ്ങാടി : കേരളത്തിലെ റേഷൻ വിതരണ മേഖലയിൽ FCI ഗോഡൗണിൽ നിന്നും റേഷൻ എടുത്ത് NFSA ഗോഡൗണിൽ ഇറക്കി റേഷൻ കടയിലേക്ക് കൊണ്ട് പോകുന്ന വർഷങ്ങളായി നില നിൽക്കുന്ന സമ്പ്രദായം അട്ടിമറിച്ചുകൊണ്ട് FCI ഗോഡൗണിൽ നിന്ന് നേരിട്ട് റേഷൻ കടയിലേക്ക് കൊണ്ട് പോകുന്നതിലൂടെ കേരളത്തിലെ ആയിരക്കണക്കിന് ചുമട്ടുതൊഴിലാളികളുടെ തെഴിൽ നഷ്ടപ്പെടും. ഈ നീക്കത്തിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് ഐഎൻടിയുസി NFSA ചുമട്ടുതൊഴിലാളി ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.NFSA കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധനവ് ഉടൻ നടപ്പിലാക്കുക,പ്രഖ്യാപിത ആനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കുക,NFSA തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന കേരള സർക്കാരും കേന്ദ്ര സർക്കാരും പിന്തിരിയുക,സർക്കാരിന്റെയും ക്ഷേമനിധി ബോർഡിന്റെയും തെറ്റായ നയങ്ങൾ തിരുത്തുക,NFSA തൊഴിലാളികളുടെ അരിയർ ഉൾപ്പടെയുള്ള സർക്കാരിന്റെ ഉത്തരവുകൾ പുറത്തിറക്കുക, കോൺട്രാക്ടർമാരുടെ എഗ്രീമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് NFSA ചുമട്ടുതൊഴിലാളി യൂണിയൻ ഐ ൻ ടി യൂ സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി NFSA ഗോഡൗണിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. ഐഎൻടിയൂസി ജില്ലാ പ്രസിഡണ്ട് സമരം ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സലാം മിനങ്ങാടി അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ ജനറൽ സെക്രട്ടറി താരിഖ് കടവൻ,ഐ എൻ ടി യൂ സി മീനങ്ങാടി മണ്ഡലം ഷൈജു, എൽദോ കുമ്പളേരി, സലാം മാനന്തവാടി, പി പി ഫക്രുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്