സംഭവത്തിൽ രണ്ടു മുക്കം സ്വദേശികൾ പിടിയിൽ. കടത്തികൊണ്ടു വന്നത് ലോറിയിൽ ചാക്കുകളിലാക്കി.
ഇന്ന് വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ കല്ലൂർ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് KL.11. BS 2637 നമ്പർ ഭാരത് ബെൻസ് ലോറിയിൽ കടത്തിയ 100 kg കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് കൈമാറി.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







