കാവുംമന്ദം: ശിശുക്കൾക്കിടയിൽ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വളർത്തുന്നതിനും സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് ഓലപ്പീപ്പി എന്ന പേരിൽ സംഘടിപ്പിച്ച അംഗൻവാടി കലോത്സവം ഏറെ മനോഹരമായി. കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി പിന്നണി ഗായിക നിഖില മോഹൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 22 അംഗൻവാടികളിൽ നിന്നായി 200 ഓളം കുട്ടികൾ കലാപരിപാടികളിൽ പങ്കെടുത്തു. കുരുന്നു പ്രതിഭകൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് പരിപാടി അവസാനിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു, ഫാദർ ബാബു കക്കട്ടികാലായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ശിശു വികസന സമിതി ഓഫീസർ കെ പി ഷൈജ, അംഗൻവാടി ടീച്ചർ പ്രതിനിധി ജിൻസി സെബാസ്റ്റ്യൻ, ഹെൽപ്പർ പ്രതിനിധി കെ വി രജനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ നന്ദിയും പറഞ്ഞു…

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ