റാപിഡോസ് എംഎഫ്‌സി മുണ്ടക്കുറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഷേഖ് അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ മിനി സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.കേരളത്തിലെ പ്രമുഖരായ 16 ടീമുകളെ അണിനിരത്തി നടത്തപ്പെടുന്ന ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് 50000 രൂപ പ്രൈസ് മണിയും പടുകൂറ്റൻ ട്രോഫിയുമാണ് സമ്മാനം.ടൂർണ്ണമെന്റിനോടാനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ ,വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,സംസ്ഥാന സ്പോർട്സ് കൗണ്സിൽ മെമ്പർ കെ റഫീഖ്,ഷേഖ്സ് ഗ്രൂപ്പ് എംഡി സി.കെ ഉസ്മാൻ ഹാജി,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി ബാലൻ ഉൾപ്പടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന