പോളിസിയായി അടച്ച തുക തിരികെ നല്‍കാന്‍ വിസമ്മതിച്ച എല്‍.ഐ.സിക്കെതിരെ പരാതി നല്‍കിയ പരാതികാരന് തുകയും പലിശയും തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഡ്വ. കെ.ടി ജോര്‍ജ്ജാണ് എല്‍.ഐ.സിക്കെതിരെ പരാതിയുമായി കമ്മീഷനെ സമീപിച്ചത്. 2000 സെപ്തംബറിലാണ് പരാതിക്കാരന്‍ 3988 രൂപ അടച്ച് പോളിസിയില്‍ ചേര്‍ന്നത്. പിന്നീട് പ്രീമിയം അടച്ചിരുന്നില്ല. കാലാവധി പൂര്‍ത്തിയായപ്പോള്‍ അടച്ച തുക തിരികെ ആവശ്യപ്പെട്ടിട്ടും എല്‍.ഐ.സി തുക നല്‍കാന്‍ തയ്യാറായില്ല. കാലഹരണപ്പെട്ട പോളിസിയില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല എന്നതായിരുന്നു എല്‍.ഐ.സിയുടെ നിലപാട്. എന്നാല്‍ പോളിസി ആനുകൂല്യങ്ങളല്ല അടച്ച തുകയും പലിശയുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടതെന്നും അടച്ച തുക തിരികെ നല്‍കില്ലെന്ന് പോളിസി വ്യവസ്ഥയില്‍ പ്രതിപാദിച്ചിട്ടില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. അടച്ച തുകയായ 3988 രൂപയും പലിശയും സഹിതം 16748 രൂപയും കോടതി ചെലവായ 11500 രൂപയും ഉള്‍പ്പെടെ 28248 രൂപ എല്‍.ഐ.സി പരാതിക്കാരന് നല്‍കണം. ആര്‍.ബിന്ദു, എം.ബീന, എ.എസ്.സുഭഗന്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന