സുല്‍ത്താന്‍ ബത്തേരി ജല അതോറിറ്റി സബ് ഡിവിഷന് കീഴില്‍ കുടിശ്ശിക, നിവാരണത്തിന് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി നഗരസഭകളിലും അമ്പലവയല്‍-മീനങ്ങാടി-നൂല്‍പ്പുഴ-മുള്ളന്‍കൊല്ലി-പൂതാടി- എടവക- തിരുനെല്ലി- വെള്ളമുണ്ട- തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലുമാണ് കടിശ്ലികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കുന്നത്. കുടിശ്ലിക തുക ഈടാക്കുന്നതിലേക്ക് റവന്യൂ റിക്കവറി നടപടികള്‍ ഉണ്ടാകും. കുടിവെള്ള തുക കൃത്യമായി അടച്ചു നടപടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







