വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി; കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍: വിശദാംശങ്ങൾ വായിക്കാം…

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു.

കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.

38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയില്‍ ആയ കടുവയെ കാല്‍പ്പാടുകള്‍ കണ്ടാണ് പിന്തുടർന്നത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകള്‍ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ്‌ മോർട്ടം നടപടികള്‍ക്കായി കുപ്പാടി വൈല്‍ഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടത്.

വയനാട് ഓപ്പറേഷൻ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

വയനാട് ഓപ്പറേഷൻ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സ്പെഷ്യല്‍ ഓപ്പറേഷന്റെ ഭാഗമായി രണ്ട് മൂന്ന് ദിവസങ്ങള്‍ നിരീഷണം ശക്തമാക്കും. ആർ ആർ ടി സംഘത്തിന്റെ നേതൃത്വത്തിലാകും നിരീക്ഷണം. നാട്ടുകാർ കടുവയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ മേഖലകള്‍ കേന്ദ്രീകരിച്ച്‌ ആയിരിക്കും പ്രത്യേക പരിശോധന നടത്തുക. കടുവയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിലെ വ്യക്തമാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. കാട്ടിനുള്ളില്‍ മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതേക്കുറിച്ചുള്ള പരിശോധന ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.