സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവരെയും മാനസികമായി പീഡിപ്പിക്കുന്നവരെയും കോടതിയില്‍ കയറ്റാന്‍ കൊള്ളില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി. സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് പ്രതിയെ രൂക്ഷമായി വിമർശിച്ചത്. സ്ത്രീധനം ചോദിച്ച് ഭാര്യയെ നിത്യവും പ്രതി അടിക്കാറുണ്ടായിരുന്നു. മാത്രമല്ല ഭാര്യയുടെ ഗര്‍ഭപാത്രം ഇയാൾ നിര്‍ബന്ധിച്ച് നീക്കം ചെയ്യിപ്പിച്ചു. കൂടാതെ ഇയാൾ മറ്റൊരു കല്യാണവും കഴിച്ചു. ദിവസം മുഴുവന്‍ പൂജയും ജപവും ചെയ്യുന്ന ആളാണ് ഇത്രയും ക്രൂരത കാട്ടിയത്. ഇങ്ങനെ ക്രൂരനായ ഒരാളെ കോടതിയില്‍ എങ്ങനെ കയറ്റാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പെണ്‍മക്കളെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത അച്ഛനാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെണ്‍മക്കള്‍ക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ എന്തെങ്കിലും അനുകൂല ഉത്തരവ് നല്‍കാമെന്നും കോടതി പറഞ്ഞു. തുടർന്ന് നിലപാട് അറിയിക്കാനുള്ള സമയം കോടതി പ്രതിക്ക് നല്‍കി. 50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്ന പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ 2015-ൽ പ്രതിയെ വിചാരണക്കോടതിയാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചത്. 11 മാസം പ്രതി ജയിലില്‍ കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതി ഇയാളുടെ ശിക്ഷ മരവിപ്പിച്ച് ഒന്നര വര്‍ഷമാക്കി കുറയ്ക്കുകയും ഒരു ലക്ഷം പിഴയും വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പ്രതിക്ക് എട്ടിന്റെ പണി പാലും വെള്ളത്തിൽ കൊടുത്തത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് പൂർണ ഫലം
1st Prize Rs.25,00,00,000/- [Rs.25 Crores](Common to all series) TH 577825 Agent Name: Agency No.:. 🔳Consolation Prize Rs.5,00,000/- (Remaining all series) TA 577825 TB 577825 TC