ചെറുകര: ചെറുകര ബിഎസ്‌എം എൽ പി സ്കൂളിന്റെ എഴുപത്തിമൂന്നാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്‌കൂൾ മാനേജർ ബാലിയിൽ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മെമ്പർമാരായ അമ്മദ് കൊടുവേരി, എം ലതിക എന്നിവർ ചേർന്ന് കൈരളി കതിർ അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളി ഉൾപ്പെടെയുള്ള പ്രതിഭകളെ ആദരിച്ചു.ചടങ്ങിൽ നാടക കലാകാരൻ വെള്ളാർമല ഹൈസ്‌കൂൾ അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ടി അഷ്‌റഫ്,എംപിടിഎ പ്രസിഡന്റ് കെ നജുമുന്നീസ,പി ജെ സെബാസ്റ്റ്യൻ,സ്‌കൂൾ ലീഡർ ജുവൽ മരിയ എന്നിവർ ചടങ്ങിന് ആശംസ നേർന്നു. ഹെഡ്മാസ്റ്റർ ബിജുപോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കൺവീനർ അക്ബറലി നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വർണ്ണാഭമായ കലാസന്ധ്യയും ഉണ്ടായിരുന്നു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15