ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാരണമായേക്കാം; മുന്നറിയിപ്പ് നൽകി എഫ്ഡിഎ

വാഷിംഗ്‌ടൺ: ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഏറ്റവും ഉയർന്ന മുന്നറിയിപ്പ് നൽകി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്‌സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഉപഭോഗം മരണത്തിനും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

13 ഔൺസിന്റെ 63,000 പാക്കറ്റുകളടങ്ങിയ ബാച്ചിലാണ് അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ കണ്ടെത്തിയിരിക്കുന്നത്. ഇതിലെ ചേരുവകൾ ജീവൻ വരെ അപകടത്തിലാക്കുന്ന അലർജികൾക്ക് കാരണം ആകുമെന്നാണ് കണ്ടെത്തൽ. ശ്വാസം മുട്ടൽ, ഛർദ്ദി, ശ്വാസതടസം, ചുണ്ട്, നാവ്, തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ പിന്നീട് മരണത്തിലേക്ക് വരെ നയിച്ചേക്കാം. അലർജിയോ പാൽ കഴിക്കുന്നതിന് പ്രശ്നമോ ഉള്ള ആളുകളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം.

യുഎസിലെ ഒറിഗണിലും വാഷിങ്ടൺ സംസ്ഥാനത്തുമാണ് നിലവിൽ ഈ ലെയ്സ് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുള്ളത്. ഗുണനിലവാരമില്ലാത്ത പാക്കറ്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ പാക്കറ്റുകൾ നീക്കം ചെയ്തതായി ലെയ്സ് പറഞ്ഞിരുന്നു. 2024 നവംബർ 3-ന് മുമ്പ് ചിപ്‌സ് ബാഗുകൾ വാങ്ങിയവർക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.