വൈത്തിരി: ഫെബ്രുവരി 24,25 തീയതികളിലായി നടക്കുന്ന വൈത്തിരി ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നൂറ്റിയറുപതാം വാർഷികത്തിന്റെ നടത്തിപ്പിനായി
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ചെയർമാനായും,സ്കൂൾ ഹെഡ്മിസ്ട്രസ് സി.കെ. പ്രിയരഞ്ജിനി ജനറൽ കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില് പാര്ക്കിലെ ജനറല് ഫിറ്റ്നസ് ട്രെയിനര് ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്ഷത്തെ പ്രവര്ത്തിപരിചയവും 18 വയസ് പൂര്ത്തിയായവര്ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669