സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് ഭവന നിർമ്മാണത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ സജീവ അംഗത്വമുള്ളവരും അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലെ ഭവനരഹിതർക്കും അപേക്ഷിക്കാവുന്നതാണ്.
നഗരപ്രദേശത്ത് 6 സെന്റും ഗ്രാമ പ്രദേശങ്ങളിൽ 15 സെന്റിൽ കൂടുതലോ ഭൂമിയില്ലാത്ത അപേക്ഷകനോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. അംഗത്വ പാസ്ബുക്കുമായി ഓഫീസിൽ നേരിട്ട് വന്നു അപേക്ഷ ഫോം കൈപ്പറ്റാവുന്നതാണ്. ഫോൺ 04936 203686

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







