ആര്‍കെവിവൈ പദ്ധതി പ്രകാരം വയനാട് ജില്ലക്കനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി ബിരുദം യോഗ്യതയുള്ള വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. സേവന സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ യോഗ്യത. അംഗീകൃത തിരിച്ചറിയല്‍ രേഖ, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഏഴിന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 04936 202292

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







