വയനാട് ജില്ലയിലെ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പർ 306/2020) തസ്തികയ്ക്കായി 2022 ജനുവരി 22 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 ജനുവരി 21 ന് മൂന്നു വർഷ കാലാവധി പൂർത്തിയായതിനാൽ 2025 ജനുവരി 22 ന് റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര് എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







