വയനാട് ജില്ലാ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് എ സി കാർ (ഡ്രൈവർ ഒഴികെ) വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. 2018 നോ അതിനു ശേഷമോ ഉള്ളതായ വാഹനമായിരിക്കണം. ടാക്സി പെർമിറ്റ് നിലവിലുണ്ടായിരിക്കണം. ടെണ്ടർ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആർ സി ബുക്ക്, ടാക്സ്. ടാക്സി പെർമിറ്റ്,ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയും നൽകേണ്ടതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന സമയം ഫെബ്രുവരി 18ന് 2 മണി വരെ.
ഫോൺ – 04936 205307

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും







