കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന സൈനികരുടെ ഫ്ലാറ്റിൽ രണ്ട് ടവറുകൾ പൊളിക്കണം

കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി.ബി, സി ടവറുകളാണ് പൊളിച്ച്‌ നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച്‌ താമസക്കാർ തന്നെ നല്‍കിയ ഹർജിയിലാണ് ഉത്തരവ്.

ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ല്‍ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെല്‍ഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകള്‍ പൊളിച്ച്‌ നല്‍ക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകള്‍ക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

വൈറ്റിലേക്ക് അടുത്ത് സില്‍വർ സാൻഡ് ഐലൻഡിലാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉള്ളത്. മൂന്ന് ടവറുകള്‍ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നല്‍കണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതല്‍ 23000 വരെ രൂപ മാസ വാടക ഇനത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.