കാവുംമന്ദം: മത്സര പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്റ്റെപ്പ് (സ്റ്റുഡൻസ് ടാലൻറ് എംപവർമെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി തരിയോട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിശീലകരായ സി കെ മൻസൂർ, പി അനിൽകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പരിശീലന പരിപാടിയിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നുള്ള സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കാളികളായി. പരീക്ഷയ്ക്ക് മുന്നോടിയായി തുടർ പരിശീലന പരിപാടികളും ഇതിൻറെ ഭാഗമായി നടക്കും. കൂടുതൽ വിദ്യാർത്ഥികളെ ഇത്തരം പരിശീലനങ്ങളിലൂടെ വിജയത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് അംഗം സുനാ നവീൻ, പി ടി എ പ്രസിഡണ്ട് ബെന്നി മാത്യു, പ്രധാന അധ്യാപിക ഉഷാ കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. പി ഈ സി കൺവീനർ ജയരത്നം സ്വാഗതവും സ്റ്റെപ്പ് കോഡിനേറ്റർ ഷാജു ജോൺ നന്ദിയും പറഞ്ഞു…

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്