Advertisement

ടെന്‍ഡര്‍ ക്ഷണിച്ചു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്കന്‍ഡറി യൂണിറ്റിലെ ഹോം കെയര്‍ സേവനത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള അംഗീകൃത ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 206768കല്‍പ്പറ്റ ജനറല്‍ആശുപത്രിയില്‍ മാതൃയാനം പദ്ധതിയിലേക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 206768

ARIYIPPU
News Image

ടെന്‍ഡര്‍ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍- 04936 021110,9446042395.

ARIYIPPU
News Image

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്‌കൂളില്‍ കുഴല്‍ കിണര്‍ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ARIYIPPU
News Image
Advertisement

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ (14 ഒഴിവ്), ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ ഓര്‍ഡിനേറ്റര്‍ (52 ഒഴിവ്) തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നകം അയക്കണം. വിവരങ്ങള്‍ക്ക് www.kudumbashree.org സന്ദര്‍ശിക്കുക

ARIYIPPU
News Image

ഫിറ്റ്നസ് ട്രെയിനർ പരിശീലനം

അസാപ് കേരള, സുൽത്താൻബത്തേരി, മാനന്തവാടി സ്ഥലങ്ങളിൽ നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ : 9495999669

ARIYIPPU
News Image

ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബർ 28, 29 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ഒക്ടോബർ 22 മുതൽ 26 ന് വൈകിട്ട് മൂന്നിനകം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04936-297084

SULTAN BATHERY
News Image

വാക്ക് - ഇൻ -ഇന്റർവ്യൂ

പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അമ്പെയ്ത്ത് പരിശീലകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലാണ് നിയമനം. അമ്പെയ്ത്ത് പരിശീലനത്തിൽ മികച്ച പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒക്ടോബർ 27 ന് രാവിലെ ഒമ്പതിന് അഭിമുഖത്തിന് എത്തണം. ഫോൺ :04936 296095

ARIYIPPU
News Image

അഭിമുഖം 28 ന്

കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിൽ (ബോയ്സ്) കെയർടേക്കർ പാനൽ തയ്യാറാക്കുന്നു. കെയർടേക്കർമാരുടെ കോമ്പൻസേഷൻ ഓഫ്, വീക്കിലി ഓഫ്, മറ്റ് അവധി ദിവസങ്ങൾ എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിൽ താത്പര്യവും സേവനസന്നദ്ധതയുമുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30ന് ചിൽഡ്രൻസ് ഹോം ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 286900

ARIYIPPU
News Image

വയനാട്ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ,ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ക്വാറികൾ, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾ ഇനിയൊരു ഉത്തരവ് വരെ നിർത്തി വെയ്ക്കും. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണം. ടൗൺഷിപ്പിൽ മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവർ സംയുക്തമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്തും മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെയും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

KALPETTA
News Image

യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

മാനന്തവാടി: ഫാസിസവും വര്‍ഗീയതയും തീര്‍ക്കുന്ന ഭീഷണികള്‍ക്ക് മേല്‍, ജനാധിപത്യവും മതേതരത്വവും ബദലാക്കി മുസ്ലിം യൂത്ത് ലീഗിറങ്ങിയപ്പോള്‍ വടക്കേ വയനാടിന്റെ ഹൃദയഭൂമി അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തേരിലേറി. പ്രതീക്ഷയുടെ യുവശബ്ദം നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, ഇളക്കം തട്ടിയത് വര്‍ഗീഗ ഫാസിസ്റ്റ് ഭരണകൂടത്തിനാണ്. ആവേശത്തിരയിളക്കമായി ജനസാഗരം തീര്‍ത്താണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന റാലി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചത്. ആയിരക്കണക്കിന് യുവജന പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നഗരത്തെ പൂര്‍ണ്ണമായും ഹരിതാഭമാക്കി. ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടും വിപ്ലവാത്മകമായ അക്ഷരങ്ങള്‍ തീര്‍ത്ത പ്ലക്കാര്‍ഡുകളോടും കൂടിയാണ് പദയാത്ര മുന്നേറിയത്. നഗരവീഥികളെ ജനനിബിഡമാക്കിയ പ്രകടനം സംഘടനയുടെ കെട്ടുറപ്പും സംഘടനാ കരുത്തും വിളിച്ചോതുന്നതായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അവകാശ സംരക്ഷണത്തിനായും ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍ റാലിക്ക് ആവേശകരമായ പശ്ചാത്തലമൊരുക്കി. യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. ലീഗിന്റെയും പോഷക സംഘടനകളുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രകടനത്തെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം പി നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഉഷാ വിജയന്‍ എം എല്‍ എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്കെ കെ അഹമ്മദ് ഹാജി,ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സ്വാഗത സംഘം ട്രഷറര്‍ യഹ്‌യാ ഖാന്‍ തലക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ടി മൊയ്തു, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കല്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍ സ്വാഗതവും സെക്രട്ടറി പി കെ സലാം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ജാഫര്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍ കെ റഷീദ്, റസാഖ് കല്‍പ്പറ്റ,എം മുഹമ്മദ് ബഷീര്‍, എന്‍ നിസാര്‍ അഹമ്മദ്, വി അസൈനാര്‍ ഹാജി, അബ്ദുല്ല മാടക്കര, അഡ്വ. എം സി എം ജമാല്‍, പി പി അയ്യൂബ്, കെ ഹാരിസ്, സി കുഞ്ഞബ്ദുല്ല, വള്ള്യാട്ട് അബ്ദുല്ല, അസീസ് കെ സി, മണ്ഡലം ലീഗ് ഭാരവാഹികളായ സലീം മേമന, എം എ അസൈനാര്‍, കൊച്ചി ഹമീദ്, ഹംസ കടവന്‍, സി കെ ഹാരിഫ് എന്നിവര്‍ സംസാരിച്ചു.

MANANTHAVADY
News Image

എൻ ഊര് ഇന്ന് തുറന്നു പ്രവർത്തിക്കില്ല

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ഒക്ടോബർ 18) എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

KALPETTA
News Image

ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിലെ രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. എല്ലാം നഷ്ടമായവര്‍ക്ക് സ്വന്തമായി വീട്, സമ്പൂര്‍ണ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യസംരക്ഷണം, ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ ടൗണ്‍ഷിപ്പ് കൂടുതല്‍ ജനസൗഹൃദമാകും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ത്രീ-ലെയര്‍ ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റൂഫ്ടോപ്പ് സൗരോര്‍ജ പ്ലാന്റ് ജില്ലയിലെ റസിഡന്‍ഷ്യല്‍ സൗരോര്‍ജ കൂട്ടായ്മകളിലൊന്നായി ടൗണ്‍ഷിപ്പിനെ മാറ്റി. പൊതുസൗകര്യങ്ങള്‍ക്കായുള്ള അധിക സൗരോര്‍ജ സംവിധാനം വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന 149 വീടുകളും കൈമാറുന്നതോടെ 327 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ദുരന്ത പുന:രധിവാസത്തിന് മാതൃകയാവുകയാണ് ടൗണ്‍ഷിപ്പ്.

KALPETTA
News Image

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഡ്രൈവർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 26, 27 തീയതികളിലാണ് അഭിമുഖം. എടവക ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഡോക്ടർ തസ്തികയില്‍ എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് ഒക്ടോബർ 26 ന് രാവിലെ 10നും ഒ.പി. ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി., കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 26 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖത്തിൽ പങ്കെടുക്കാം. ഡ്രൈവർ തസ്തികയില്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള ഏഴാം ക്ലാസ്, എച്ച്.ഡി.വി. ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് ഒക്ടോബർ 27 ന് രാവിലെ 10നും ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഡി.എം.എൽ.ടി./ബി.എസ്‌സി. എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് 27 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04935-296906.

ARIYIPPU
News Image

ദർഘാസ് ക്ഷണിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം എസ്എസ്എൽസി നവംബർ മാസത്തെ പരീക്ഷ, ജനുവരി മാസത്തെ മോഡൽ പരീക്ഷ എന്നിവയിലെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം നൽകുന്ന പ്രവൃത്തിക്ക് ദർഘാസ് ക്ഷണിച്ചു. താത്പ്പര്യമുള്ളവർക്ക് ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 12 വരെ ദർഘാസ് സമർപിക്കാം. ഫോൺ:04936-202593മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന ആർഎസ് ബിവൈ, ആർ ബി എസ് കെ, ജെ എസ് എസ് കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താകളായ രോഗികൾക്ക് ഡോക്ടർന്മാർ നിർദ്ദേശിക്കാറുള്ളതും ആശുപത്രിയിൽ ലഭ്യല്ലാതെ വന്നേക്കാവുന്ന  ടെസ്റ്റുകൾ കോൺട്രാക്റ്റ് വ്യവസ്ഥയിൽ ചെയ്ത് കൊടുക്കുന്നതിന് സ്ഥാപനങ്ങൾ, അംഗീകൃത ആശുപത്രി ലബോറട്ടറി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫോണ്‍-04935 240264

ARIYIPPU
News Image

ഊരുകൂട്ട വോളന്റിയർമാർ നഗരസഭയുടെ അഭിമാനം: ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഊരുകൂട്ട വോളന്റിയർമാർ നഗരസഭയുടെ അഭിമാനമാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ പ്രസ്താവിച്ചു. ഗോത്ര ഉന്നതികളും വിദ്യാലയങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ ഊരുകൂട്ട വോളന്റിയർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രമോദ് കെ. എസ്., ഷിഫാനത്ത് വി. കെ., നഗരസഭാ സെക്രട്ടറി തോമസ് വി. ഡി., ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ കെ. എം., എ.ഇ.ഒ. സിജിത ബി. ജെ., ടി.ഇ.ഒ. നിഷ വി. ആർ., ബിന്ദു പ്രമോദ്, അഞ്ജലി ടീച്ചർ, നിഖിൽ പി. എൻ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥൻ പി. എ. അബ്ദുൽ നാസർ സ്വാഗതവും എം.ഇ.സി. പ്രോജക്ട് കോ-ഓർഡിനേറ്റർ ബിൻസി എ. പി. നന്ദിയും രേഖപ്പെടുത്തി.

SULTAN BATHERY
News Image

പേര്യ 37ൽ കെ.എസ്.ആർ.ടി.സി ബസുംമിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; റോഡിൽ ഡീസൽ പരന്നു.

മാനന്തവാടി: നെടുമ്പൊയിൽ റോഡിൽ പേര്യ 37ൽ കെ.എസ്.ആർ.ടി.സിബസും മിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ പരന്നു. യാത്രക്കാർ ക്ക് പരിക്കൊന്നുമില്ല. ഡീസൽ റോഡിൽ പരന്നതോടെ ബൈക്കുകൾ ഉൾ പ്പെടെയുള്ള വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടമുണ്ടാകാനുള്ള സാ ധ്യത കണക്കിലെടുത്ത് മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്‌ത്‌ അപകടസാധ്യത ഒഴി വാക്കി. മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്,അജിൽ.കെ., ബിനീഷ് ബേബി, ഹോം ഗാർഡ് ശിവദാസൻ, സിവിൽ ഡിഫൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ARIYIPPU
News Image

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‍‌ർണ വില കൂടി; പവന് വർധിച്ചത് 160 രൂപ

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ വ‌ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വ‍ർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വ‍ർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്; കൂടിക്കാഴ്ച 23 ന്

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് താത്ക്കാലി നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍- 04936 247420

ARIYIPPU
News Image

CWSA 15 -ാമത് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു

കൽപ്പറ്റ :കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്രവൈസേർസ് അസോസിയേഷൻ 15ാം മത് വയനാട് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാനായി അഹമ്മദ്കുട്ടി മേപ്പാടി, കൺവീനറായി റോബിൻസൺ ആന്റണി ചുണ്ടേൽ എന്നിവരെ ചുമതലപ്പെടുത്തി. കൺവെൻഷനും കുടുംബ സംഗമവും മേപ്പാടി എംഎസ്‌ ഓഡിറ്റേറിയത്തിൽ ഒക്ടോബർ -26 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം തുടർന്ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമവും ആശ്വാസ് പദ്ധതി ഉദ്ഘാടനവും 4 മണിക്ക് പ്രകടനവും നടത്തുന്നതായിരിക്കും. പ്രതിനിധി സമ്മേളനം കൃഷി മന്ത്രി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൺവെൻഷൻ വിജയത്തിനായി 51 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ രാജേഷ്, ജില്ലാ സെക്രടറി സോജൻ പിസി, ട്രഷറർ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ഹൈദ്രു , ടെക്നിക്കൽ എഞ്ചിനീയർ അനൂപ് കുമാർ എന്നിവർ സംസാരിച്ചു

KALPETTA
News Image

പവർ ബ്രിഗേഡ് റോഡ് സുരക്ഷാ അംഗങ്ങൾ കലക്ടർക്ക് നിവേദനം നൽകി

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ പവർ ബ്രിഗേഡ് റോഡ് സുരക്ഷാ അംഗങ്ങൾ, ദേശീയപാതയോരത്ത് കൈവരിയോട് കൂടിയ നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടർ വി.ചെൽസ സിനിക്ക് നിവേദനം നൽകി. ഹയർസെക്കൻഡറി വിഭാഗത്തിന് മുൻവശത്തുള്ള റോഡരികിൽ നിലവിൽ നടക്കാനുള്ള സൗകര്യം ഇല്ല എന്നത് മുൻനിർത്തിയാണ് വിദ്യാർത്ഥികൾ കലക്ടർക്ക് നിവേദനം നൽകിയത്. വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ടാർ റോഡിലേക്ക് കയറി മാത്രമേ യാത്ര ചെയ്യാൻ നിലവിൽ സൗകര്യമുള്ളൂ. കൈവരിയോട് കൂടിയ നടപ്പാത നിർമ്മിച്ചാൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകും.ദിയ. പി.ബിനോയ്, അവന്തിക.യു, അർച്ചന ജെ എസ് ശ്രീലക്ഷ്മി ടി. എസ് എന്നീ വിദ്യാർത്ഥികളാണ് കലക്ടർക്ക് നിവേദനം നൽകിയത്. പവർബ്രിഗേഡ് കോ ഓർഡിനേറ്റർ ഷാജി.കെ, ജോയിൻറ് കോ ഓർഡിനേറ്റർ ആതിര.വി, കരിയർ ഗൈഡ് പ്രസാദ് കെ എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image