ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു. ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. wnd.sm@kerala.gov.in എന്ന ഇ- മെയിൽ വിലാസത്തിൽ ഫെബ്രുവരി 13 നു മുൻപ് അപേക്ഷ സമർപ്പിക്കണം. ജില്ലയ്ക്ക് അകത്തുള്ളവർക്ക് മാത്രമായിരിക്കും നിയമനം

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്‌തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും