ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ കുടിവെള്ളത്തിനായി കേരള ജല അതോറിറ്റിയുടെ ഓൺലൈൻ പോർട്ടൽ വഴി (http://bplapp.kwa.kerala.gov.in) ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പ്രതിമാസം 15000 (പതിനഞ്ചായിരം) ലിറ്ററിൽ താഴെ ഉപഭോഗമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റുകയും കുടിവെള്ള ചാർജ് കുടിശ്ശിക അടക്കുകയും , ഉടമസ്ഥർ മരണപ്പെട്ടു എങ്കിൽ ഉടമസ്ഥാവകാശം മാറ്റുകയും ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. നിലവിൽ ബി പി എൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കൾക്കും പുതുതായി ആനുകൂല്യം വേണ്ടവർക്കും അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അർഹരായവർക്ക് ആനുകൂല്യം ലഭിക്കും.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും