മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് സിഡിഎസിന്റെ കീഴിലുള്ള ഹരിത കർമ്മ സേനയിൽ വ്യാപകമായ ക്രമക്കേടും, അഴിമതിയാണെന്ന് ഐഎൻ ടി യു സി മുട്ടിൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഹരിത കർമ്മസേനയിലെ തൊഴിലാളികൾ ഹരിത കർമ്മ സേനയിൽ നടക്കുന്ന ക്രമക്കേട് സിഡിഎസ് ഭരണസമിതിയുടെ മുൻപിലും ജില്ലാ കലക്ടർക്കും ശുചിത്വ മിഷനും പരാതി കൊടുത്തിട്ടും. കുറ്റക്കാർക്കെതിരെ നടപടിക്കെടുക്കാതെയും അന്വേഷണം നടത്താതെയും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുന്നത്. ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഐഎൻടിയുസി മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സമരം സംഘടിപ്പിച്ചു. കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നത് വരെ പ്രക്ഷോഭത്തിന് ഐഎൻടിയുസി നേതൃത്വം നൽകുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട്
ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട്. മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷതവഹിച്ചു. കെ കെ രാജേന്ദ്രൻ, ശശി പന്നിക്കുഴി, ഷിജു ഗോപാൽ, ഏലിയാമ്മ മാത്തുക്കുട്ടി, ഇഖ്ബാൽ മുട്ടിൽ, രവീന്ദ്രൻ മാണ്ടാട്, വിശ്വംഭരൻ കല്ലുവാടി, റംല അഷറഫ്, പ്രീബാ തേനേരി, രമാ ശിവൻ, ജോബി മാണ്ടാട് തുടങ്ങിയവർ സംസാരിച്ചു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







