തിരുവനന്തപുരം:
സംസ്ഥാനത്ത് കച്ചവട താല്പര്യത്തോടെ പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. ഒന്നാം ക്ലാസ്സിലെ കുട്ടികള്ക്ക് എന്ട്രന്സ് പരീക്ഷ നടത്തി ചില സ്കൂളുകള് അഡ്മിഷൻ നല്കുന്നത് ശ്രദ്ധയില്പെട്ടെന്നും അത്തരം വിദ്യാലയങ്ങള്ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തില് സ്കൂളുകള് നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള് ഉണ്ട്. അവർ ഇപ്പോള് തന്നെ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന് ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എന്ട്രന്സ് പരീക്ഷയും കൂടി നടത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. ഇത്തരം സ്കൂളുകളില് നടക്കുന്നത് ബാലപീഡനമാണ്. കുട്ടിയുടെ എൻട്രൻസ് കഴിഞ്ഞ് രക്ഷകര്ത്താവിനും ഒരു ഇന്റര്വ്യു ഉണ്ട്. ഇക്കാര്യങ്ങള് ശരിയല്ല. ഒന്നാം ക്ലാസ്സില് അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോള് ആലോചിച്ചുകൊണ്ടിരിക്കുന്നത്. പാഠപുസ്തകവും വേണ്ട, എന്ട്രന്സ് പരീക്ഷയും വേണ്ട, അവർ സന്തോഷത്തോടുകൂടി സ്കൂളില് വരട്ടെ, കുട്ടികള് പ്രകൃതിയെ മനസ്സിലാക്കട്ടെ, ഭരണഘടനയുടെ കാര്യങ്ങള് മനസ്സിലാക്കട്ടെ, ഒരു പൗരന് എന്ന നിലയില് വളര്ന്നു വരുമ്പോള് ശീലിക്കേണ്ട കാര്യങ്ങള് മനസ്സിലാക്കട്ടെ. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസ്സുകളില് ഒരു സിലബസ്സും ഇല്ലെന്നും ശിവന്കുട്ടി പറഞ്ഞു. ഗവ: സ്കൂള് ആയാലും സ്വകാര്യ സ്കൂള് ആയാലും, പിടിഎ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ, അൻപത് രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം. ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട് എന്ന കാര്യം ശ്രദ്ധയില് പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അത്തരം സ്കൂളുകള്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില് ഉള്പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള് ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: