വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള സുവര്‍ണാവസരമാണിത്. കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളില്‍ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31-ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാൻസ്‌പോർട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നിലനില്‍ക്കുന്ന ആർടിഒ/സബ് ആർ.ടി ഓഫീസുകളില്‍ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനത്തെ സംബന്ധിച്ച് രജിസ്‌ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാർച്ച് 31 വരെയുള്ള നികുതി ബാദ്ധ്യത തീർക്കാം. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സർവ്വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടർന്നുള്ള നികുതി ബാധ്യതയില്‍ നിന്നും ഒഴിവാക്കും. വിശദവിവരങ്ങള്‍ https://mvd.kerala.gov.in/sites/default/files/Downloads/Tax%20arrear%20direction%20c വെബ് ലിങ്കിലും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ലഭിക്കും.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ