കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം രൂക്ഷം

കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച്‌ ഈ വർഷം ജനുവരിയില്‍ മാത്രം കേരളത്തില്‍ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയില്‍ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കില്‍ ഈ വർഷം 228 പേരിലായി. രോഗം ബാധിക്കുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ശുചിത്വമില്ലായ്മയും മൃഗങ്ങളോട് ഇടപഴകുന്നതില്‍ സൂക്ഷ്മത പാലിക്കാത്തതുമാണ് എലിപ്പനി വർധിക്കാൻ കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

പകർച്ചവ്യാധി മരണ നിരക്ക് കൂടുന്നു

വിവിധ പകർച്ചവ്യാധികള്‍ ബാധിച്ച്‌ കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 19 പേരായിരുന്നു മരിച്ചത്. എന്നാല്‍, ഈ വർഷം അത് 40 ആയി ഉയർന്നു. 2024 ജനുവരിയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച്‌ രണ്ട് പേർ മരിച്ചിരുന്നു. ഈ വർഷം ഇത് മൂന്നായി. ഭക്ഷ്യസുരക്ഷ പാലിക്കുന്നതില്‍ പറ്റുന്ന വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കുന്നത്. ശീതള പാനീയങ്ങളില്‍നിന്നും മാലിന്യം കലർന്ന കുടിവെള്ളത്തില്‍നിന്നുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത്. വിവാഹ സല്‍ക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വെല്‍ക്കം ഡ്രിങ്കുകളില്‍നിന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലുള്ള തേക്ക്, വീട്ടി തുടങ്ങിയ തടികൾ ഡിസംബർ മൂന്നിന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാന് താത്പര്യമുള്ളവർ www.mstcecommerce.comൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602856, 8547602857, 04936 221562. Facebook Twitter

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.