യു.എ.ഇ യില്‍ സ്റ്റാഫ്നഴ്സ് (പുരുഷന്‍) 100 ലധികം ഒഴിവുകള്‍… നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിംങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

അബൂദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്. അബൂദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി) ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. 5,000 ദിര്‍ഹം ശമ്പളവും, ഷെയേര്‍ഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
————————————
സി. മണിലാല്‍
പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്-തിരുവനന്തപുരം
www.norkaroots.org, www.norkaroots.kerala.gov.in,
www.nifl.norkaroots.org, ww.lokakeralamonline.kerala.gov.in

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

കാര്യമ്പാടി യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.

കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും

പുതിയ റേഷൻ കാർഡിന് ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.