കേരള ബജറ്റ് ഒറ്റനോട്ടത്തിൽ

കേരള ബജറ്റ്-2025 അവതരണം ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നല്‍കും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫില്‍ ലയിപ്പിക്കും. ഡി.എ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തെ വിമർശിച്ച്‌ ധനമന്ത്രി. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ല.

പ്രഖ്യാപനങ്ങള്‍
ഒറ്റ നോട്ടത്തിൽ

★ സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.

★ വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

★ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ

★ തിരുവനന്തപുരം മെട്രോക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ 2025-26ല്‍ ആരംഭിക്കും.

★ കൊച്ചി മെട്രോയുടെ വികസനം തുടരും

★ തെക്കൻ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.

★ വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു.

★ സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി

★ കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.

★ പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.

★ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും.

★ കോവളം-ബേക്കല്‍ ഉള്‍നാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നല്‍കും.

★ വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും.

★ സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി.

★ കൊല്ലത്ത് ഐടി പാർക്ക്

★ കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും.

★ വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും.

★ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി

★ ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ.

★ കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി.

★ സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച്‌ ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ-ഹോം പദ്ധതി ആവിഷ്‌കരിക്കും. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ-ഹോംസ്.

★ ഡിജിറ്റല്‍ സയൻസ് പാർക്കിന്റെ
വികസനത്തിന് 212 കോടി.

★ കൊച്ചി മുസിരിസ് ബിനാലേക്ക്
ഏഴ് കോടി.

★ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി.

★ മുതിർന്ന പൗരൻമാർക്ക് ഓപ്പണ്‍ എയർ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും.

★ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരില്‍ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം.

★ ഇടത്തരം വരുമാനമുള്ളവർക്ക് ഭവന പദ്ധതി

★ സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം.

★ തീരദേശ സംരക്ഷണത്തിന്
പ്രത്യേക പാക്കേജ്.

★ സർക്കാരിന് വാഹനം വാങ്ങാൻ
100 കോടി. പഴഞ്ചൻ സർക്കാർ വണ്ടികള്‍ മാറ്റും. പുതിയ വാഹനങ്ങള്‍ വാങ്ങും.

★ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ സിറ്റിസണ്‍ ബജറ്റ് ഈ വർഷം മുതല്‍ അവതരിപ്പിക്കും.

★ തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് അഞ്ച് കോടി

★ ഉന്നത വിദ്യാഭ്യസ മേഖലയില്‍ ഏഴ് മികവിന്റെ കേന്ദ്രങ്ങള്‍
ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ.

★ വന്യജീവി ആക്രമണം
നേരിടാന്‍ 50 കോടി.

★ ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി.

★ ഫിനാൻഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ രണ്ട് കോടി.

★ സീ പ്ലെയിൻ ടൂറിസം
പദ്ധതിക്ക് 20 കോടി.

★ വൈക്കം സ്മാരകത്തിന്
അഞ്ച് കോടി രൂപ.

★ നെല്ല് വികസന പദ്ധതിക്ക്
150 കോടി രൂപ.

★ തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടി രൂപ.

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത്

പരസ്യം വിവാദമായി, ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ, ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ

പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള

ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ

ദര്‍ഘാസ് ക്ഷണിച്ചു.

മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.