ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉൽപ്പന്ന
വുമായി യുവതിയും യുവാവും പിടിയിൽ. നിയമാനുസൃത രേഖകളോ മെഡി ക്കൽ ഓഫീസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ ചുരചന്തപൂർ ചിങ്‌ലും കിം (27), കർണാടക ഹസ്സൻ ഡി. അക്ഷയ്(34) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം തകരപ്പാടിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കെഎ 09 എംഎച്ച് 5604 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 19.32 ഗ്രാം ഗുളികകൾ ആണ് പിടിച്ചെടുത്തത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല് സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില് നാളെ(നവംബര് 29) രാവിലെ 8.30 മുതല് വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല് സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില് നാളെ (നവംബര്







