സംസ്ഥാന ബജറ്റില് മാനന്തവാടി മണ്ഡലത്തിലെ വിവധ വികസ പദ്ധതികള്ക്ക് അംഗീകാരം. മണ്ഡലത്തിലെ വിവിധ റോഡുകള്, മെഡിക്കല് കോളേജില് സി.ടി. സ്കാന് സംവിധാനം സ്ഥാപിക്കല്, കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ വികസന പ്രവര്ത്തനങ്ങള്ക്കാണ് ബജറ്റില് തുക വകയിരുത്തിയത്. തവിഞ്ഞാല് ഗ്രാമപഞ്ചായത്തിലെ കണ്ണോത്തുമല-എടമന-വരയാല് റോഡിന് മൂന്ന് കോടിയും, തിടങ്ങഴി- വെണ്മണി റോഡിന് ഒന്നര കോടിയും തൊണ്ടര്നാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട്-പുതുശ്ശേരി റോഡിന് രണ്ട് കോടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ- പാലിയണ റോഡിന് മൂന്ന് കോടി, എടവക ഗ്രാമപഞ്ചായത്തിലെ വള്ളിയൂര്ക്കാവ് പാലം – കമ്മന റോഡിന് രണ്ട് കോടി രൂപ വീതമാണ് റോഡ് വികസനത്തിന് അനുവദിച്ചത്. വള്ളിയൂര്ക്കാവ് പാലം നിര്മ്മാണം പൂര്ത്തിയാകുന്നതോടെ കമ്മന റോഡ് ആധുനിക രീതിയില് നിര്മ്മിക്കാന് സാധിക്കുമെന്നത് ബജറ്റില് ലഭിച്ച വലിയ പരിഗണനയാണെന്ന് നിയോജക മണ്ഡലം എം.എല്.എകൂടിയായ പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു പറഞ്ഞു. വയനാട് മെഡിക്കല് കോളേജിന് അനുവദിച്ച പുതിയ സി.ടി. സ്കാന് സംവിധാനം സ്ഥാപിക്കാന് ഒന്നര കോടി രൂപയാണ് ബജറ്റില് അനുവദിച്ചത്. ആരോഗ്യ മേഖലയ്ക്കും കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും പൊതുഗതാഗത മേഖലയില് മികച്ച നേട്ടമാണ് ഉണ്ടായത്. തൊണ്ടര്നാട് പുതിയ ഫയര് സ്റ്റേഷന് കെട്ടിടം നിര്മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചത് വലിയ വികസന നേട്ടമായി വിലയിരുത്തപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ബെവ്കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല് കുപ്പികളെത്തിയത് മുക്കോലയില്
ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം