തിരുവനന്തപുരം :
കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2025നെ കേരളം സ്വാഗതം ചെയ്തത് പുനരധിവാസ പ്രഖ്യാപനവുമായി ആണെന്നും മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ നഷ്ടം 1021 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.