കൽപ്പറ്റ: കൽപ്പറ്റ കമ്പളക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 56 Z 1107 ദിയ ബസ്സിലെ യാത്രികനായ കോഴിക്കോട് സ്വദേശി ഹരിദാസൻ തെക്കുംതറ മൈലാടി പ്പടി എന്ന സ്ഥലത്ത് വച്ച് വാഹനത്തിൻ്റെ പിൻ ഭാഗം വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് മരണപ്പെട്ടതിൽ വാഹനം ഓടിച്ച അലിക്കുട്ടി എന്ന ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് വയനാട് എൻഫോഴ്സ്മെൻ്റ് ആർടിഒ സസ്പെന്റ് ചെയ്തു. വാതിൽ അടക്കാതെ സർവ്വീസ് നടത്തിയ 8 ബസുകൾക്കെതിരെ പെർ മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്‌തു. ഫെബ്രുവരി മൂന്നിന് നായിരുന്നു സംഭവം.

ലക്ചറർ നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ







