മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കി പദ്ധതി പ്രകാരം വാഹന ഉടമകള്‍ക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. 2020 മാര്‍ച്ച് 31 വരെയോ അതിന് മുന്‍പുള്ള കാലയളവിലോ മോട്ടോര്‍ വാഹന നികുതി കുടിശിക വരുത്തുകയും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 12 ന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ റവന്യൂ റിക്കവറി നടപടി നേരിടുന്ന വാഹന ഉടമകള്‍ പങ്കെടുക്കണമെന്ന് ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ക്ഷോഭം വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാതല