ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത്‌ പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ്‌ ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, ടി.ഹംസ, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.