ഈ സ്വഭാവമുള്ള ഭാര്യമാർ ഭർത്താവിനെ ദരിദ്രനാക്കും

ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം.ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്യണം. അതുപോലെ പങ്കാളിയുടെ സാമ്ബത്തികാവസ്ഥ അറിഞ്ഞ് പെരുമാറാനും സാധിക്കണം. എന്നാല്‍, പങ്കാളികളില്‍ ഒരാള്‍ ഇതിനൊന്നും തയ്യാറല്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും.

പ്രത്യേകിച്ച്‌ ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഭര്‍ത്താവിനെ കൂടുതല്‍ ദോഷം ചെയ്യുകയും സാമ്ബത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഭര്‍ത്താവിനെ ദരിദ്രനാക്കുന്ന ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ജീവിതം സുഖിച്ച്‌ ജീവിക്കാന്‍ എല്ലാവർക്കും പ്രിയമാണ്. എന്നാല്‍ വരവിനേക്കാള്‍ അധികം ചിലവ് വര്‍ദ്ധിച്ചാല്‍ എന്ത് ചെയ്യും. സാമ്ബത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. കാര്യങ്ങള്‍ കൈവിട്ട് പോകും. നിങ്ങളുടെ ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും ആഢംബര പൂര്‍വ്വം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത് നിങ്ങളെ കൂടുതല്‍ കടബാധിതനാക്കുന്നതാണ്. അതുപോലെ, ഒരു ചെറിയ കല്ല്യാണം വന്നാല്‍ പോലും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരും, ഒട്ടും ഗാംഭീര്യം വിട്ടു കളയാതെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണെങ്കില്‍ ഇത് ചിലവ് വര്‍ദ്ധിപ്പിക്കാം. ചിലപ്പോള്‍ കടങ്ങള്‍ പെരുകാനും, സമ്ബാദ്യം കുറയാനും കാരണമാകുന്നു.

സ്വാർത്ഥത

സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം അമിതമായി പ്രാധാന്യം നല്‍കുന്ന ഒരു ഭാര്യയാണ് നിങ്ങളുടെതെങ്കില്‍ അതും ഭര്‍ത്താവിനെ ദരിദ്രനാക്കാം. സ്വന്തം താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്നത് സാമ്ബത്തിക സ്ഥിതി മനസ്സിലാക്കുന്നതില്‍ നിന്നും ഭാര്യമാരെ പിന്തിരിപ്പിക്കാം. ഭര്‍ത്താവിന്റെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും, ഭര്‍ത്താവിനെ സാമ്ബത്തികപരമായി പിന്തുണയ്ക്കാനും ഇവര്‍ തയ്യാറായെന്ന് വരികയില്ല. ഇതെല്ലാം ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. കൂടാതെ, സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയില്‍ മാത്രം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.

ജോലി ചെയ്യാനുള്ള മടി

ചില സ്ത്രീകള്‍ക്ക് പഠിത്തം കഴിഞ്ഞാലും ജോലി ചെയ്യാന്‍ മടി പ്രകടിപ്പിക്കാറുണ്ട്. ഭര്‍ത്താവിന്റെ കീഴില്‍, ഭര്‍ത്താവിന്റെ ചിലവില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. എന്നാല്‍, അമിതമായി ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഒരു വ്യക്തിയില്‍ മാത്രം സാമ്ബത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് സമ്ബാദ്യം കുറയുന്നതിലേയ്ക്കും കടം പെരുകുന്നതിലേയ്ക്കും നയിക്കാം.

സമ്ബാദ്യ ശീലം കുറയുന്നത്

ഭാര്യയില്‍ സമ്ബാദ്യ ശീലം ഇല്ലെങ്കില്‍ അതും സാമ്ബത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതും ഭര്‍ത്താവിലേയ്ക്ക് മറ്റു ചിലവുകള്‍ മൊത്തത്തില്‍ എത്തുന്നതിന് കാരണമാകുന്നു. ചിലവ് വര്‍ദ്ധിക്കുന്നു. കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നു. ദാരിദ്രം വര്‍ദ്ധിക്കാനും കാരണമാകുന്നു. അതിനാല്‍, ഭാര്യമാരില്‍ ഇത്തരം ശീലങ്ങള്‍ പതിവാണെങ്കില്‍ ഇവ കുറയ്ക്കുന്നത് സാമ്ബത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

മരം ലേലം

ബാണാസുരസാഗർ ഇറിഗേഷൻ പ്രൊജക്ടിലെ കുറുമ്പാല ജലവിതരണ കനാൽ നിർമ്മാണം അലൈമെന്റിൽ വരുന്ന പ്രദേശത്തെ മരങ്ങൾ ഏപ്രിൽ 25 ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോൺ -04936 273598.

പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 19ന്

വൈത്തിരി ഗവ.ഹൈസ്കൂളിൽ 1953 മുതൽ പഠിച്ചവരുടെ മെഗാ സംഗമം ഏപ്രിൽ 19 ഞായറാഴ്ച വൈത്തിരി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടത്തുന്നു.” Once upon a time” “അന്നൊരിക്കൽ” എന്ന് ആണ് ഈ പരിപാടിയുടെ

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.