യുഎഇ പ്രവാസിയാണോ..? ഈ നിയമങ്ങൾ അറിയണം

സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശ രാജ്യങ്ങളിലെ കാര്യം അങ്ങനെ ആയിരിക്കണമെന്നില്ല. യുഎഇ അടക്കമുള്ള പല രാജ്യങ്ങളും പുതുതുതായി നിരിവധി നിയമങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ ദുബായ് ഒരു പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പോകുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളോ ലോഗോകളോ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമമാണ് ഭരണാധികാരികള്‍ കൊണ്ടുവരാന്‍ പോകുന്നത്. നിയമം ലംഘിച്ചാല്‍ അഞ്ച് വർഷം വരെ തടവോ 100,000 മുതല്‍ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്ന തരത്തിലായിരിക്കും നിയമനിർമ്മാണമെന്നും റിപ്പോർട്ട് പറയുന്നു. ലോഗോയെ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന ക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോഗോടെ വളച്ചൊടിക്കുന്നതോ അതിന്റെ മൂല്യത്തെയോ പദവിയെയോ ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുന്നതും പുതിയ നിയമം മൂലം നിരോധിക്കുന്നു. ദുബായ് എമിറേറ്റിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായതോ പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായതോ ആയ ഏതെങ്കിലും പ്രവർത്തനത്തിലോ പരിപാടിയിലോ ചിഹ്നം ഉപയോഗിക്കാനും പാടില്ല. ദുബായ് എമിറേറ്റ് ലോഗോ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും സ്ഥാപനങ്ങളിലും, പരിപാടികളിലും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ദുബായ് ഗവണ്‍മെന്റിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങള്‍, സൈറ്റുകള്‍, പരിപാടികള്‍, പ്രവർത്തനങ്ങള്‍, രേഖകള്‍, സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ സർക്കാറിന്റെ ലോഗോ ഉപയോഗിക്കാം. അതേസമയം, വിസാ നിയമ ലംഘകര്‍ക്കെതിരായ നടപടിയും യുഎഇ ശക്തമാക്കി വരികയാണ്. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയില്‍ 6000-ഓളം ആളുകളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ച്‌ അയക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടു വേഡ്‌സ് എ സേഫര്‍ സൊസൈറ്റി എന്ന പേരില്‍ 270 പരിശോധന ക്യാമ്പയിനുകളാണ് പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയിരിക്കുന്നത്. പിടികൂടിയ 6000 നിയമലംഘകരില്‍ 93 ശതമാനം ആളുകളെയും നാടുകടത്താനാണ് നീക്കം. വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പയ്നുകള്‍ തുടരുമെന്ന ഇത്തരം ലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.