വീട് പൂട്ടി ട്രിപ്പ് പോകുന്നവരുടെ അല്ലെങ്കിൽ ദൂര യാത്രയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്… ഇക്കാര്യം കേരള പോലീസിനെ അറിയിക്കാൻ മറക്കരുതെന്ന് കേരള പോലീസ്. കള്ളന്മാരില്‍ നിന്നും മറ്റ് അക്രമകാരികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പിലെ ‘Locked House Information” സൗകര്യമാണ് ഇതിനായി വിനിയോഗിക്കേണ്ടത്. ഇതിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നു. പരമാവധി 14 ദിവസം വരെ പോലീസ് വീടും പരിസരവും നിരീക്ഷിക്കുന്നതായിരിക്കും. നിങ്ങള്‍ യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവയാണ് പോല്‍ ആപ്പില്‍ നല്‍കേണ്ടത്. നിങ്ങളുടെ ഫോണിലെ ഗൂഗിള്‍പ്ലേ സ്റ്റോറിലൂടെയോ ആപ്പ് സ്റ്റോറിലൂടെയോ കേരള പോലീസിൻ്റെ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍